പൊലീസ് വിത്തെറിഞ്ഞു; അഞ്ചേക്കറിൽ ക്ലബ് പ്രവർത്തകരുടെ നെൽകൃഷി

കണ്ണമംഗലം: യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിക്ടറി ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചേക്കർ നെൽകൃഷിക്ക് തുടക്കം. നാടൻ വിത്തിനമായ മോടൻ നെല്ലാണ് വിതച്ചത്. തിരൂരങ്ങാടി അഡീഷനൽ എസ്.ഐ അസീസ് വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ജംഷീദ് നിർദേശം നൽകി. ക്ലബ് സെക്രട്ടറി ഷാജി, പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാവുങ്ങൽ ഇസ്മായിൽ, കണ്ണമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഇ. ശരീഫ, പഞ്ചായത്ത് അംഗം പള്ളിയാളി അബ്ദുറഹ്മാൻ, എൻ.പി. ബിജീഷ്, ചെമ്പൻ ഷമീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.