വള്ളിക്കുന്ന്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ സംഗമം നടത്തി. ഇതിെൻറ ഭാഗമായി നടത്തിയ ഷൂട്ടൗട്ട് മത്സരവിജയികൾക്ക് പെട്രോൾ സമ്മാനമായി നൽകി. കച്ചേരിക്കുന്ന് യൂനിറ്റ് ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്. ഒന്നാം സ്ഥാനം നേടിയവർക്ക് മൂന്ന് ലിറ്റർ പെട്രോളും രണ്ടാം സ്ഥാനക്കാർക്ക് രണ്ട് ലിറ്റർ ഡീസലും സമ്മാനമായി നൽകി. പ്രായം മറന്ന് നിരവധി പേരാണ് മത്സരത്തിൽ പങ്കെടുത്തത്. എൻ.പി. സജീഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വി. ശ്രീനാഥ് സമ്മാനം വിതരണം ചെയ്തു. എം. ശ്രീജേഷ്, സുജിത്ത് കെ. ഷാംജിത്ത്, ടി. ഷിനോദ് എന്നിവർ നേതൃത്വം നൽകി. photo: vallikkunnu-petrol dyfi പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ ഷൂട്ടൗട്ട് മത്സരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.