പി.ഡബ്ല്യു.ഡി റോഡിലെ മണ്ണ് മറിച്ചുവിൽക്കുന്നതായി പരാതി

തിരൂരങ്ങാടി: . നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തി​െൻറ ഭാഗമായി റോഡിൽനിന്ന് എടുക്കുന്ന മണ്ണ് പതിനാറുങ്ങൽ ഐസ് കമ്പനിക്ക് സമീപത്തെ വയലുകൾ നികത്തുന്നതിന് ഉപയോഗിക്കുന്നതായാണ് പരാതി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരാറുകാരും ചില ഭൂമാഫിയകളും ചേർന്നാണ് നികത്തുന്നതെന്ന് എ.ഐ.വൈ.എഫ് പള്ളിപ്പടി യൂനിറ്റ് ആരോപിച്ചു. വയൽ നികത്തലിനെതിരെ മുമ്പേ പരാതികൾ ഉയർന്നിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. വയലുകൾ നികത്തിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്ത് നിലം പൂർവസ്ഥിതിയിലാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.