മഅ്ദിൻ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കം

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി. സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി നൽകുന്ന റമദാൻ കിറ്റ് ആദ്യഘട്ടത്തിൽ ഭിന്നശേഷിക്കാർക്കാണ് വിതരണം ചെയ്തത്. ഉദ്ഘാടനം ചെയർമാൻ ഇബ്‌റാഹീം ഖലീൽ ബുഖാരി തങ്ങളും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ചാലിയം കരീം ഹാജിയും ചേർന്ന് നിർവഹിച്ചു. ഇബ്‌റാഹീം ബാഖവി മേൽമുറി, ഹൈദ്രോസ് മുസ്‌ലിയാർ കരിപ്പൂർ, പരി മാനുപ്പ ഹാജി, സെയ്തലവി സഅ്ദി പെരിങ്ങാവ്, ദുൽഫുഖാറലി സഖാഫി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.