മുണ്ടൂർ െഎ.ആർ.ടി.സി- കൂടിയ ചൂട് 35, കുറവ് 26, ഇൗർപ്പം 67 മലമ്പുഴ ജലസേചന ഒാഫിസ്- 35.0, 26.5, 69 പട്ടാമ്പി കാർഷിക സർവകലാശാല സെൻറർ- 33.8, 23.8, 92 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം: 12 പദ്ധതികളുമായി കുടുംബശ്രീ പാലക്കാട്: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 12 പദ്ധതികളുടെ ഉദ്ഘാടനം മേയിൽ നടക്കും. അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ധനസഹായ വിതരണം, അഗതിരഹിത കേരളം, കോമണ്‍ ഫെസിലിറ്റി സെൻറര്‍, സ്റ്റാർട്ടപ് വില്ലേജ് ഒണ്‍ട്രപ്രണര്‍ഷിപ് പ്രോഗ്രാം, കുടുംബശ്രീ മിനി ബസാര്‍, നാനോ മാര്‍ക്കറ്റിങ്, ഉയിര്‍പ്പ്, ബഡ്സ് ഹോം, മോഡല്‍ ഊര് പ്രഖ്യാപനം, കുടുംബശ്രീ നിര്‍മാണ ഗ്രൂപ്പുകളുടെ കണ്‍വര്‍ജന്‍സ് പദ്ധതി, സുജലം രണ്ടാംഘട്ടം എന്നീ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ അയല്‍ക്കൂട്ടങ്ങള്‍ക്കായി പലിശ സബ്സിഡിയിനത്തില്‍ 55 ലക്ഷവും റിവോള്‍വിങ് ഫണ്ടിനത്തില്‍ 1.3 കോടിയും മാച്ചിങ് ഗ്രാൻറ് ഇനത്തില്‍ അഞ്ച് ലക്ഷവും വിതരണം ചെയ്യും. നെന്മാറ ബ്ലോക്കില്‍ സിമൻറ് ബ്രിക്ക് നിര്‍മിക്കുന്ന കുടുംബശ്രീ സംരംഭക യൂനിറ്റുകള്‍ക്ക് 26 ലക്ഷം ചെലവില്‍ പൊതുസേവന കേന്ദ്രം നിര്‍മിക്കും.150ഓളം അംഗങ്ങള്‍ ഗുണഭോക്താക്കളാവും. നെന്മാറ ബ്ലോക്കിലെ പഞ്ചായത്തുകളില്‍ നാല് വര്‍ഷത്തിനകം രണ്ടായിരത്തോളം സ്വയംതൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന പരിപാടിയായ സ്റ്റാര്‍ട്ടപ് വില്ലേജ് എൻറര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന് 2.5 കോടി വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ ഉൽപന്നങ്ങള്‍ക്ക്്് വിപണി പാലക്കാട്: ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങള്‍ക്ക് സ്ഥിരം വിപണി കണ്ടെത്താനായി ആവിഷ്‌കരിച്ച പദ്ധതിയായ നാനോ മാർക്കറ്റിങ് വഴി 50 മാർക്കറ്റിങ് കൗണ്ടറുകൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതു മേഖല സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് കുടുംബശ്രീ ഉൽപന്നങ്ങളുടെ മാര്‍ക്കറ്റിങ് കൗണ്ടര്‍ സ്ഥാപിക്കുക. കൂടാതെ ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ ഉൽപന്നങ്ങളും ലഭ്യമാകുന്ന മിനി ബസാര്‍ വാണിയംകുളം പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യും. സാക്ഷരത മിഷെൻറ സഹായത്തോടെ പട്ടികവർഗ മേഖലയില്‍ 100 ശതമാനം സാക്ഷരത ലക്ഷ്യമിട്ട ഉയിര്‍പ്പിെൻറ രണ്ടാംഘട്ടവും ആരംഭിച്ചതായി കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സെയ്തലവി അറിയിച്ചു. ജില്ലയില്‍ നിലവിലുള്ള ഏഴെണ്ണമടക്കം 30ഓളം ബഡ്സ് ഹോമുകള്‍ ഉടന്‍ പൂര്‍ണ സജ്ജമാകും. പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പുണി കോളനിയെ കുടുംബശ്രീയുടെ പ്രവര്‍ത്തന ഫലമായി മാതൃക ഊര് എന്ന നിലയിലേക്ക് ഉയര്‍ത്തും. പി.എം.എ.വൈ, ലൈഫ്, കുടുംബശ്രീ നിർമാണ ഗ്രൂപ്പുകള്‍ എന്നിവയിലുള്‍പ്പെടുത്തി പട്ടാമ്പി നഗരസഭയിലെ കിഴായൂര്‍ ലക്ഷം വീട് കോളനിയിലെ 20 വീടുകള്‍ പുനർനിര്‍മിക്കും. മഴവെള്ള സംഭരണം, കിണര്‍ റീചാർജിങ് എന്നിവയുള്‍പ്പെട്ട സുജലം പദ്ധതിയുടെ രണ്ടാംഘട്ടം മേയില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.