കൽപ്പാത്തിയിലെ കവർച്ച; ആശയക്കുഴപ്പം തീരാതെ പൊലീസ്

പാലക്കാട്: രണ്ടുമാസമായി പൊലീസിനെ വട്ടം കറക്കുന്ന കൽപ്പാത്തിയിലെ കവർച്ചയിൽ ആശയക്കുഴപ്പം തീരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾക്കകം തമിഴ്നാട്ടിലെ കരൂരിൽനിന്ന് നഷ്ടപ്പെട്ട കാർ കണ്ടെത്തിയിട്ടും പ്രതികളെ കുറിച്ചോ നഷ്ടപ്പെട്ട പണത്തെ കുറിച്ചോ ഇപ്പോഴും തുമ്പ് കിട്ടിയിട്ടില്ല. തമിഴ്നാട്ടിലെ അണ്ണാനഗറിൽ കൽപ്പാത്തിയിലേതിന് സമാനമായി നടന്ന മോഷണത്തിലായിരുന്നു കാൽപ്പാത്തിയിലെ കവർച്ച അന്വേഷിക്കുന്ന പൊലീസ് സംഘത്തി‍​െൻറ പ്രതീക്ഷ. എന്നാൽ, കവർച്ചയിൽ സമാനതയുണ്ടെങ്കിലും കൽപ്പാത്തിയിലേതുമായി ബന്ധിപ്പിച്ച് അന്വേഷണം നടത്താൻ കഴിയില്ല എന്നാണ് അന്വേഷണ സംഘത്തി‍​െൻറ നിഗമനം. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് കവർച്ചയുടെ പിന്നിലെന്ന് മാത്രമാണ് പൊലീസിന് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയുന്നത്. മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. ചാത്തപ്പുരം ജില്ല ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപവും കുമരപുരത്തുമായി പൂട്ടിക്കിടന്ന നാലുവീടുകളിലാണ് കവര്‍ച്ച നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ടി.വിയും സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവുമാണ് നഷ്മായത്. നഷ്ടപ്പെട്ട കാർ രണ്ടുദിവസത്തിന് ശേഷം തമിഴ്നാട്ടിലെ കരൂരിൽനിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ പ്രധാന തെളിവാകുമെന്ന കരുതിയിരുന്ന മോഷ്ടാക്കളുടെ വിരലടയാളം തമിഴ്നാട് പൊലീസി‍​െൻറ പരിശോധനയിൽ നഷ്ടമായി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്നേ പറഞ്ഞിരുന്നു. തമിഴ്നാട് പൊലീസി‍​െൻറ നിസ്സഹകരണവും ഉദ്യോഗസ്ഥർ അന്വേഷണസമയത്ത് മേലധികരികളെ അറിയിച്ചിരുന്നു. അന്വേഷണത്തി‍​െൻറ ഫലം അടുത്തദിവസങ്ങളിൽ തന്നെ ലഭിക്കുമെന്ന് ജില്ല പൊലീസ് മേധാവി പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പ്രഫഷനൽ സംഘമാണ് മോഷണത്തിന് പിന്നിലെന്നും രണ്ടിലധികം സംഘങ്ങൾ തങ്ങളുടെ നിരീക്ഷണത്തിലാണ് എന്ന് ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ അറിയിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ സമീപദിവസങ്ങളിൽ ഉണ്ടായ മോഷണങ്ങളും ജില്ല പൊലീസിന് തലവേദനയാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.