വ്യാപാര-വിപണന പ്രദർശന മേള തുടങ്ങി മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസിെൻറയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിൽ ഒരുക്കിയ പ്രദർശന, വിപണന മേള മലപ്പുറം എം.എസ്.പി എൽ.പി സ്കൂൾ മൈതാനത്തിൽ തുടങ്ങി. മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ കുടുംബശ്രീയുടേതടക്കം 90 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ സമഗ്ര വിവരം ഉൾപ്പെടുത്തി ജില്ല ഭരണകൂടം തയാറാക്കിയ മൊബൈൽ ആപ് പ്രകാശനവും ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പദ്ധതി കാർഡ് വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ജൈവകൃഷിരംഗത്ത് മികച്ച സംഭാവന നൽകിയ കൂട്ടിലങ്ങാടി, കുറുവ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അവാർഡ് സമ്മാനിച്ചു. വി. അബ്ദുറഹ്മാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം വി. രാമചന്ദ്രൻ, െഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അയ്യപ്പൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, മലപ്പുറം നഗരസഭ അംഗം കെ.വി. ശശികുമാർ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.