മലപ്പുറം: മഴക്കാല പൂർവ ശുചീകരണ ഭാഗമായി ആക്രിക്കച്ചവടക്കാരുമായി ചേർന്ന് സംസ്ഥാന സർക്കാർ, പ്ലാസ്റ്റിക് മാലിന്യ ശേഖരണ യജ്ഞത്തിന് ഒരുങ്ങുന്നു. മേയ് 21 മുതൽ 31വരെയാണ് യജ്ഞം. മഴക്കാലത്ത് പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷനും ജില്ല ശുചിത്വ മിഷനും ചേർന്ന് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്. റോഡോരത്തും പറമ്പിലും മറ്റും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ പഞ്ചായത്തുകളും പൊതുജനങ്ങളും മറ്റും ചേർന്ന് ശേഖരിക്കും. പുനരുപയോഗിക്കാൻ പറ്റുന്നതും പറ്റാത്തതുമായ ഇത്തരം സാധനങ്ങൾ ആക്രി വ്യാപാരികൾക്ക് കൈമാറും. കേരള സ്ക്രാപ്പ് മർെച്ചൻറ് അസോസിയേഷനുമായി ഇതിന് ധാരണയായിട്ടുണ്ട്. പഴയ ചെരിപ്പ്, ബാഗ്, കുപ്പിച്ചില്ല് എന്നിവ കിലോക്ക് നാലു രൂപ നൽകിയാൽ ആക്രി വ്യാപാരികൾ സ്വീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ക്ലബുകൾക്കും വ്യക്തികൾക്കും ഇങ്ങനെ സാധനങ്ങൾ ശേഖരിച്ച് തരംതിരിച്ച് നൽകാം. മറ്റ് ആക്രി സാധനങ്ങൾ പതിവുപോലെ വ്യാപാരികൾ വില നൽകിത്തന്നെ എടുക്കും. തുവ്വൂരിെന മാതൃകയാക്കാം പ്ലാസ്റ്റിക് മാലിന്യശേഖരണത്തിൽ തുവ്വൂർ പഞ്ചായത്തിെന മാതൃകയാക്കി മുന്നോട്ടുപോകാം. ഹരിത കർമസേന വഴി വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പൂർണമായും തരംതിരിച്ച് പ്രാദേശിക പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുകയായിരുന്നു. എട്ട് ലക്ഷം പ്ലാസ്റ്റിക് കവറുകളാണ് കൈമാറിയത്. 28 തരം പാഴ്വസ്തുക്കളാണ് വീടുകളിൽനിന്ന് ഹരിതസേന ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.