ജനകീയ സമരങ്ങളോട് ഇടതുപക്ഷ സർക്കാറിന് ഫാഷിസ്​റ്റ് നയം ^വെൽഫെയർ പാർട്ടി

ജനകീയ സമരങ്ങളോട് ഇടതുപക്ഷ സർക്കാറിന് ഫാഷിസ്റ്റ് നയം -വെൽഫെയർ പാർട്ടി മണ്ണാർക്കാട്: ജനകീയ സമരങ്ങളോട് ഇടതുപക്ഷ സർക്കാർ മുഖം തിരിക്കുകയാണെന്നും മലബാറിലെ സമരങ്ങളെ തീവ്രവാദ മുദ്രചാർത്തി പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി ഫാഷിസത്തിന് ദല്ലാൾ പണി ചെയ്യുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ പറഞ്ഞു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ല കമ്മിറ്റി മണ്ണാർക്കാട് നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ശശി പന്തളം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.സി. നാസർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ േട്രഡ് യൂനിയൻ ജില്ല പ്രസിഡൻറ് കരിം പറലി, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ എന്നിവർ സമ്മേളനത്തിൽ അഭിവാദ്യമർപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അജിത്ത് കൊല്ലങ്കോട്, വൈസ് പ്രസിഡൻറ് പി.വി. വിജയരാഘവൻ, ഹാജറ ഇബ്രാഹീം, പി. ലുഖ്മാൻ, മത്തായി മാസ്റ്റർ, എ.എ. നൗഷാദ്, വി. ചാമുണ്ണി, ഡോ. എൻ.എൻ. കുറുപ്പ്, ശുഹൈബ് അലനല്ലൂർ, വി. മോഹൻദാസ്, സൈദ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.