പുലാപ്പറ്റ: ചരിത്രവസ്തുതകൾ തേടി മണ്ണാർക്കാട് ബി.ആർ.സിയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള സാമുഹ്യ ശാസ്ത്രധ്യാപകർ പുലാപ്പറ്റ കുതിരവട്ടം സ്വരൂപം സന്ദർശിച്ചു. അവധിക്കാല പരിശീലനത്തോടനുബന്ധിച്ചാണ് ചരിത്രാന്വേഷണത്തിന് സ്വരൂപം തെരഞ്ഞെടുത്തത്. പതിനഞ്ചാം നൂറ്റാണ്ടിെൻറ പാതിയിൽ കോഴിക്കോട്ടുനിന്ന് കുടിയേറിയ സാമൂതിരിയുടെ സൈന്യാധിപൻ കുതിരവട്ടം നായർ സ്വരൂപത്തിെൻറ അംഗമാണ്. 200 വർഷം മുമ്പ് വരെയുള്ള ചരിത്ര രേഖകൾ ഇപ്പോഴും സ്വരൂപത്തിൽ സൂക്ഷിച്ചിരിക്കുന്നു. സ്വരൂപവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകൾ തെക്കെപ്പാട്ട് ബാലകൃഷ്ണൻ മാസ്റ്റർ, വിനയചന്ദ്രൻ, അനിത, വത്സല, ഗീത, സഹദേവൻ എന്നിവർ വിശദീകരിച്ചു. ട്രൈനർ പി.പി. അലി, കെ.കെ. മണികണ്ഠൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.