പരിഷത്ത് സംസ്ഥാന വർണോത്സവം സമാപിച്ചു

നിലമ്പൂർ: വരയിലൂടെ പ്രതിരോധത്തി‍​െൻറ സമരമുഖം തീർത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ 'യുറീക്ക' വർണോത്സവം സമാപിച്ചു. ചിത്രരചന, കൊളാഷ്, ഗ്രാഫിക്സ് നിർമാണം, കളറിങ്, പോസ്റ്റർ നിർമാണം, ഡിജിറ്റൽ പോസ്റ്റർ എന്നീ വിഷയങ്ങളിൽ ആർട്ടിസ്റ്റ് സഗീർ, പ്രദീപ് കുമാർ, ജനു മഞ്ചേരി, അജയ് സാഗ തുടങ്ങിയവർ പരിശീലനം നൽകി. തിങ്കളാഴ്ച 'കുട്ടികളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ പോസ്റ്റർ രചന നടന്നു. ചിത്രകാരന്മാരായ സിനിൽ എറണാകുളം, ആർടിസ്റ്റ് ദയാനന്ദൻ, ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ എന്നിവർ ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടർ സതീഷ് ചളിപ്പാടം സംസാരിച്ചു. സമാപന സമ്മേളനം പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഇ. വിലാസിനി, കെ.ടി. അഷ്റഫ്, അഡ്വ. കെ.കെ. രാധാകൃഷ്ണൻ, എം. നവാസലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.