മൈക്രോഫിനാൻസ്: സ്വർണപ്പണയത്തിലും കഴുത്തറുപ്പൻ പലിശ

ഈടാക്കുന്നത് 24 ശതമാനത്തിന് മുകളിൽ കുഴൽമന്ദം: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ സ്വർണവായ്പയിന്മേലും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് കഴുത്തറുപ്പൻ പലിശ. വട്ടിപ്പലിശക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ രീതി. സ്വർണപ്പണയ വായ്പ വിജയമായതോടെയാണ് മൈക്രോഫിനാൻസ് രംഗത്തേക്കും ഇവർ ചുവടുവെച്ചത്. പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും നാലുമുതൽ 13 ശതമാനം വരെ സ്വർണപ്പണയത്തിന് പലിശ ഈടാക്കുമ്പോൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ 24 ശതമാനത്തിന് മുകളിലാണ് ഈടാക്കുന്നത്. പല സ്ഥാപനങ്ങളിലും 90 ദിവസം മുതലുള്ള പ്രത്യേക പാക്കേജുകളായാണ് വായ്പ നൽകുന്നത്. പാക്കേജിൽ അനുവദിച്ച ദിവസത്തിനുള്ളിൽ ആഭരണം തിരികെയെടുത്തിെല്ലങ്കിൽ പലിശയുടെ തോത് പിന്നെയും വർധിക്കും. സ്വർണത്തി​െൻറ വിപണിവില‍യുടെ 90 ശതമാനം പണം നൽകുന്നതിനാലും മറ്റ് നൂലാമാലകളില്ലാത്തതുമാണ് പാവങ്ങളെ ഇവരുടെ കെണിയിൽപ്പെടുത്തുന്നത്. സ്വർണം പണയമായി നൽകിയാൽ അപ്പോൾതന്നെ പണം നൽകുന്നതാണ് രീതി. എന്നാൽ, ഉയർന്ന പലിശ ഈടാക്കുന്നതോടെ പലർക്കും ആഭരണം തിരിച്ചെടുക്കാൻ സാധിക്കില്ല. ഈ ആഭരണം വിറ്റഴിച്ചോ ലേലത്തിൽവെച്ചോ സ്ഥാപനങ്ങൾ വൻ ലാഭം കൊയ്യുന്നു. വായ്പ നൽകുന്നതിലെ മാനദണ്ഡം പാലിക്കുന്നതിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്. പലിശയെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്താറില്ലെന്നും ഒരു സ്ഥാപനം ഒരു ഗ്രൂപ്പിന് വായ്പ നൽകിയാൽ ആ സംഘത്തിലെ അംഗങ്ങൾക്ക് മറ്റ് സ്ഥാപനങ്ങൾ വായ്പ നൽകാൻ പാടിെല്ലന്ന വ്യവസ്ഥ പ്രാവർത്തികമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വായ്പ മുടങ്ങിയാൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം ഏജൻറുമാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായാണ് ആക്ഷേപം. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് പൊലീസ് നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.