കൂട്ടിലങ്ങാടി പഞ്ചായത്ത് ലീഗ് സമ്മേളനം സമാപിച്ചു

കൂട്ടിലങ്ങാടി: അഞ്ച് ദിവസമായി വിവിധ പരിപാടികളോടെ നടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു. കടുങ്ങൂത്ത് നിന്നാരംഭിച്ച യുവജന റാലി കൂട്ടിലങ്ങാടിയിൽ അവസാനിച്ചു. പൊതുസമ്മേളനം ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ. അഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഞ്ചായത്തിലെ 70ഓളം വിദ്യാർഥികൾക്ക് അവാർഡ് നൽകി ആദരിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, ഉമ്മർ അറക്കൽ, അസ്കർ ഫറോക്ക്, ടി.പി. ഹാരിസ്, കെ. കുഞ്ഞാലി, കുരിക്കൾ മുനീർ, എൻ.കെ. ഹുസൈൻ, എൻ.കെ. അസ്കർ, പി. ഉസ്മാൻ, എ.കെ. മുഹമ്മദലി, സി.എച്ച്. അലവിക്കുട്ടി, ജാഫർ വെള്ളേക്കാട്ട്, വി. ഇസ്ഹാഖ്, പി.കെ. മജീദ് ഫൈസി, പാലോളി സൈനുദ്ദീൻ, കെ.പി. മാനു, എം. ഹമീദ്, പി. റഊഫ്, കെ. ഹക്കീം, എൻ.പി. അൻസാർ, ഇ.സി. സദീഖ്, ഇ.സി. സാബിർ, സി.എച്ച്. ഷക്കീബ്, കെ. ബഷീർ, സി.കെ. മുജീബ്, കെ. ആസിഫ്, കെ.പി. ഹംസ, പി.എം. നംഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.