ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലിനിരക്ക് 20 ശതമാനം വർധിപ്പിച്ചു

പാലക്കാട്: ജില്ലയിലെ വിവിധ മേഖലകളിലെ ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലിനിരക്ക് ഏകീകരിച്ച് 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി ജില്ല ലേബർ ഓഫിസർ (ജനറൽ) സി.എം. സക്കീന അറിയിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. 2019 ജനുവരി 24 വരെയാണ് പുതുക്കിയ നിരക്കി​െൻറ കാലാവധി. നിർബന്ധമായി രശീതി നൽകണമെന്നും വ്യവസ്ഥയിൽ സൂചിപ്പിച്ച നിരക്കിനേക്കാൾ കൂടുതൽ ആവശ്യപ്പെടാനോ കുറവ് നൽകാനോ പാടില്ലെന്നും വ്യവസ്ഥ ചെയ്തു. സംസ്ഥാനത്തെ ചുമട്ടുതൊഴിലാളി മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്കാരം പ്രാവർത്തികമാക്കുന്നതി​െൻറയും ഭാഗമായാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഗാർഹികാവശ്യങ്ങൾക്കുള്ള കയറ്റിറക്ക് ജോലി ചുമട്ടുതൊഴിലാളി നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടാത്തതിനാൽ അത്തരം ജോലികൾക്കുള്ള പൂർണ അവകാശവും സ്വാതന്ത്ര്യവും ഉടമക്കായിരിക്കും. തലചുമടായി കൊണ്ടുപോവുന്നതിന് 25 മീറ്റർ വരെയുള്ള ദൂരത്തിന് അധിക കൂലി ആവശ്യപ്പെടാൻ പാടില്ല. തലച്ചുമടായി കയറ്റാനോ ഇറക്കാനോ പറ്റാത്ത സാധനങ്ങൾ 10 മീറ്റർ വരെ ചുമക്കാനും പ്രത്യേക കൂലി ആവശ്യപ്പെടരുത്. അതേസമയം, 10 മീറ്ററിന് മേൽ 20 മീറ്റർ വരെ 20 ശതമാനവും 20 മീറ്ററിന് മുകളിലുള്ള ഓരോ 10 മീറ്ററിനും 20 ശതമാനം വീതം അധികവേതനം നൽകണം. യന്ത്രസഹായത്താൽ മാത്രം ചെയ്യുന്ന കയറ്റിറക്ക് ജോലികളിൽ തൊഴിലാളികൾ അവകാശം ഉന്നയിക്കാനും കൂലി ആവശ്യപ്പെടാനും പാടില്ല. നോക്കുകൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും നിയമവിരുദ്ധവും കുറ്റകരവുമാണ്. തടി, ഗ്രാനൈറ്റ്, ഗ്ലാസ് എന്നിവയുടെ കൂലിയിൽ തർക്കമുണ്ടായാൽ പ്രത്യേകം ചർച്ച നടത്തുമെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിൽ സൂചിപ്പിക്കുന്നു. ഇഷ്ടിക, വെട്ടുക്കല്ല്, ഓട് തുടങ്ങിയ നിർമാണ സാധനങ്ങൾ, കോൺക്രീറ്റ് ഉൽപന്നങ്ങൾ, മരസാധനങ്ങൾ, സിമൻറ്, ടൈൽസ് തുടങ്ങിയ വിവിധ ഉൽപന്നങ്ങളുടെ ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ ഏകീകൃത കയറ്റിറക്ക് കൂലിപ്പട്ടിക www.lc.kerala.gov.in ൽ അറിയാം. സൗജന്യ കൈത്തറി യൂനിഫോം വിതരണം തുടങ്ങി പാലക്കാട്: ജില്ലയിലെ ഗവ. സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി കൈത്തറി യൂനിഫോം നൽകുന്നതി​െൻറ ജില്ലതല ഉദ്ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. കോങ്ങാട് ജി.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. കൃഷ്ണന് യൂനിഫോം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ഏഴ് കൈത്തറി സംഘങ്ങളിൽനിന്ന് 119 നെയ്ത്തുകാരുടെ ശ്രമഫലമായി 1,77,629.12 മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. യൂനിഫോം നെയ്യുന്ന ഓരോ ഘട്ടത്തിലും ക്വാളിറ്റി കൺേട്രാൾ ഇൻസ്പെക്ടർമാർ നിഷ്കർഷിക്കുന്ന ഗുണമേന്മ ഉറപ്പുവരുത്താൻ ഓരോ തറിയിൽനിന്ന് അര മീറ്റർ തുണി ടെക്സ്ൈറ്റൽസ് കോർപറേഷൻ ലാബിൽ നൽകിയാണ് ഹാൻവീവിന് കൈമാറുന്നത്. കൂലിയിനത്തിൽ 78 ലക്ഷം ബന്ധപ്പെട്ട നെയ്ത്തുക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. 18629 അപ്പർ ൈപ്രമറി ആൺകുട്ടികൾക്കും 17926 പെൺകുട്ടികൾക്കുമായി 1,77,629 മീറ്റർ കൈത്തറിയാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. 12 ഉപല്ലകളിലും ഹാൻവീവി​െൻറ നേതൃത്വത്തിൽ വിദ്യാർഥിക്കുള്ള കൈത്തറി യൂനിഫോം എത്തിക്കൊണ്ടിരിക്കുകയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ മേഖലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലയിൽ 1,67,64,976 രൂപയാണ് ചെലവഴിച്ചത്. കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് പി. ലത അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി. രാജ്മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ബിനുമോൾ മുഖ്യാതിഥിയായി. ജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു, ജില്ല പഞ്ചായത്ത് അംഗം സി.കെ. രജനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സേതുമാധവൻ, സ്കൂൾ ഹെഡ്മാസ്റ്റർ സി.സി. ജയശങ്കർ, വാർഡ് അംഗം എം.എസ്. ദേവദാസ്, ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ ആർ. സുരേഷ്ബാബു, ജില്ല എസ്.എസ്.എ പ്രോജക്ട് ഓഫിസർ പി. കൃഷ്ണൻ, എലപ്പുള്ളി കൈത്തറി സഹകരണ സംഘം പ്രസിഡൻറ് എ. ചന്ദ്രൻ, പറളി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.വി. അനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.