നിലമ്പൂരിലെ മോഷണം: പ്രതികളെ കുറിച്ച് പൊലീസിന് വ‍്യക്തമായ സൂചന ലഭിച്ചു

നിലമ്പൂർ: നിലമ്പൂരിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് പൊലീസിന് വ‍്യക്തമായ സൂചന ലഭിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഘത്തിലെ രണ്ട് പേരെ കുറിച്ച് പൊലീസിന് വ‍്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിന് പിന്നിൽ ഇതരദേശക്കാരാണെന്നായിരുന്നു പൊലീസി‍​െൻറ ആദ‍്യസംശയം. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിൽ സ്വദേശികളായവർ തന്നെയാണെന്നാണ് വിവരം. നിലമ്പൂരിലെ മോഷണത്തിന് ശേഷം ജില്ലക്ക് പുറത്ത് ഈ സംഘം സമാനരീതിയിലുള്ള മോഷണം നടത്തിയതായും സൂചനയുണ്ട്. സ്ഥിരം കുറ്റവാളികളാണിവർ. താമസിയാതെ സംഘം വലയിലാകുമെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലമ്പൂര്‍ ജില്ല ആശുപത്രിക്ക് സമീപം തെക്കേതില്‍ ആശ ജയരാജി‍​െൻറ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് ഏപ്രിൽ 25നാണ് മോഷണം. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 32,570 രൂപയുമാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.