cbL425

പി.എ.പി: ആനമലയാർ-നല്ലാർ ഡാം നിർമാണം: സാധ്യതപഠനത്തിന് വിദഗ്ധസമിതി ആറ് മാസത്തിനകം റിപ്പോർട്ട് നൽകണം പദ്ധതി പ്രാവർത്തികമാക്കുന്നതിന് കേരള സർക്കാറി​െൻറ അനുമതി തേടും കോയമ്പത്തൂർ: മേഖലയിലെ കർഷകരുടെ വളരെ നാളത്തെ ആവശ്യമായ ആനമലയാർ-നല്ലാർ ഡാം നിർമാണത്തിന് വഴിയൊരുങ്ങുന്നു. പറമ്പിക്കുളം-ആളിയാർ പദ്ധതിക്ക് (പി.എ.പി) കീഴിൽ ആനമലയാർ-നല്ലാർ ഡാം നിർമാണത്തിനുള്ള സാധ്യതപഠനത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെയാണ് തമിഴ്നാട് സർക്കാർ നിയോഗിച്ചത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച മൂന്ന് ചീഫ് എൻജിനീയർമാരും തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ (ടാൻജെഡ്കോ), വനം വകുപ്പ് എന്നിവയുടെ ഒാരോ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 1959ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജും കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും ഒപ്പുവെച്ച പി.എ.പി ജലസേചന പദ്ധതി കോയമ്പത്തൂർ, തിരുപ്പൂർ പ്രദേശങ്ങളിലെ 4.4 ലക്ഷം ഏക്കർ കൃഷിക്ക് ഉപയുക്തമാക്കുകയായിരുന്നു ലക്ഷ്യം. കരാർപ്രകാരം 32 ടി.എം.സിയിൽ 19.55 ടി.എം.സി ജലം വർഷംതോറും തമിഴ്നാടിന് ലഭ്യമാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇടമലയാർ ഡാം നിർമാണം പൂർത്തിയാക്കിയതിനുശേഷം ആനമലയാർ-നല്ലാർ ഡാമിന് കേരളം അനുമതി നൽകണമെന്നാണ് വ്യവസ്ഥ. 1985ൽ ഇടമലയാർ ഡാം നിർമാണം പൂർത്തിയായെങ്കിലും ഡാം പുനരധിവാസ വികസന പദ്ധതി (ഡ്രിപ്) തുടരുകയാണെന്നാണ് കേരളത്തി​െൻറ നിലപാട്. എന്നാൽ, തമിഴ്നാട് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് തമിഴ്നാട് കർഷകരുടെ പരാതി. നല്ലാറിൽനിന്നുള്ള വെള്ളം 80 കിലോമീറ്റർ സഞ്ചരിച്ച് തിരുമൂർത്തി ഡാമിലാണ് എത്തിച്ചേരുന്നത്. എന്നാൽ, 17 കിലോമീറ്റർ വെള്ളം ഒഴുകി നല്ലാറിൽ ഡാം പണിതാൽ മൂന്നര ലക്ഷം ഏക്കർ കൃഷിക്ക് ഉപയുക്തമാവുമെന്നാണ് കർഷക സംഘടനപ്രതിനിധികൾ പറയുന്നത്. ഇടമലയാർ ഡാം നിർമിച്ചാൽ 2.5 ടി.എം.സി അധികജലം തമിഴ്നാടിന് ലഭ്യമാവും. നല്ലാർ ഡാം ഉയരത്തിൽ പണിയുന്നതിനാൽ ഉണ്ടാവുന്ന വെള്ളച്ചാട്ടത്തിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാനാവും. എന്നാൽ, സാധ്യതപഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതിൽ മേഖലയിലെ വിവിധ കർഷക സംഘടനകൾക്ക് അതൃപ്തിയാണുള്ളത്. പദ്ധതി നടത്തിപ്പിൽ കാലതാമസം സൃഷ്ടിക്കുന്നതിനുള്ള നീക്കമായാണിതിനെ ഇവർ വിശേഷിപ്പിക്കുന്നത്. അണക്കെട്ട്, ടണൽ, പവർഹൗസ് തുടങ്ങിയവ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തമിഴ്നാട് പൊതുമരാമത്ത് വകുപ്പി​െൻറ പക്കലുണ്ടെന്നും ഇതിനായി കേരള സർക്കാറി​െൻറ എൻ.ഒ.സി ഉടനടി ലഭ്യമാക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. അതേസമയം, വിദഗ്ധ സമിതി രൂപവത്കരിച്ചത് തമിഴ്നാട് സർക്കാറി​െൻറ നേട്ടമായാണ് അണ്ണാ ഡി.എം.കെയും ഇവരോട് ആഭിമുഖ്യമുള്ള കർഷക സംഘടനകളും വിലയിരുത്തുന്നത്. ഉക്കടത്ത് മേൽപാലം നിർമാണത്തിന് തുടക്കം കോയമ്പത്തൂർ: നഗരത്തിൽ ആത്തുപ്പാലം-ഉക്കടം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന മേൽപാലം നിർമാണത്തി​െൻറ ശിലാസ്ഥാപനം തദ്ദേശ മന്ത്രി എസ്.പി. വേലുമണി നിർവഹിച്ചു. 1.97 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന മേൽപാലത്തി​െൻറ എസ്റ്റിമേറ്റ് 216 കോടിയാണ്. ആത്തുപ്പാലം ടോൾഗേറ്റിൽനിന്ന് ആരംഭിക്കുന്ന നാലുവരി മേൽപാലം ഉക്കടം-ശെൽവപുരം ബൈപാസ് റോഡിലേക്ക് തിരിയുന്ന നിലയിലാണ് നിർമിക്കുക. അതോടൊപ്പം ടൗൺഹാളിൽനിന്ന് ഇതേ മേൽപാലത്തിലേക്ക് രണ്ടുവരി പാത യോജിപ്പിക്കും. മേൽപാലത്തിൽനിന്ന് യു ടേൺ മാതൃകയിൽ ഒപ്പനക്കാരവീഥിയിലേക്ക് ഇറങ്ങുന്ന പ്രത്യേക പാതയും നിർമിക്കും. പാലം നിർമാണം ആരംഭിക്കുന്നതോടെ പേരൂർ ബൈപാസ് റോഡ്, പുട്ടുവിക്കി, രാജവായ്ക്കാൽ, കുനിയമുത്തൂർ വഴി വാഹനങ്ങൾ തിരിച്ചുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.