പാലക്കാട്: ഓഫിസുകളിൽ ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഹരിതകേരളം മിഷൻ ശുചിത്വമിഷെൻറ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിെൻറ ഭാഗമായി ജില്ലതല നോഡൽ ഓഫിസർ, നഗരസഭതല നോഡൽ ഓഫിസർമാർ, നഗരസഭകൾക്ക് കൈമാറി കിട്ടിയ സ്ഥാപനങ്ങളിലെ നോഡൽ ഓഫിസർമാർ എന്നിങ്ങനെ മൊത്തം 181 പേരുടെ പരിശീലനം പൂർത്തിയാക്കി. ഇതിൽ 71 പേർ സർക്കാർ വകുപ്പുകളിലെ ജില്ലതല നോഡൽ ഓഫിസർമാരാണ്. രണ്ട് ഘട്ടത്തിലായാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതുവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ നോഡൽ ഓഫിസർമാർ, ബ്ലോക്ക് പഞ്ചായത്തിന് കൈമാറ്റം ചെയ്തുകിട്ടിയ ഘടക സ്ഥാപനങ്ങളിലെ നോഡൽ ഓഫിസർമാർ, ബ്ലോക്ക് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇതരസർക്കാർ സ്ഥാപനങ്ങളിലെ നോഡൽ ഓഫിസർമാർ, ഓരോ ബ്ലോക്കിൽനിന്നുമുള്ള മൂന്നുവീതം റിസോഴ്സ്പേഴ്സൻമാർ എന്നിവർക്കായി മൂന്നാംഘട്ട പരിശീലനം േമയ് ഏഴ്, എട്ട് തീയതികളിലായി നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. പുരോഗതി അവലോകനവും തുടർപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി പരിശീലനം പൂർത്തിയാക്കിയ നോഡൽ ഓഫിസർമാരുടെ യോഗം േമയ് രണ്ടിന് ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ ചേരുമെന്ന് ശുചിത്വമിഷൻ കോഓഡിനേറ്റർ അറിയിച്ചു. കൈത്തറി യൂനിഫോം വിതരണോദ്ഘാടനം മൂന്നിന് പാലക്കാട്: ജില്ലയിലെ ഗവ. സ്കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി കൈത്തറി യൂനിഫോം നൽകുന്നതിെൻറ ജില്ലതല ഉദ്ഘാടനം േമയ് മൂന്നിന് വൈകീട്ട് മൂന്നിന് കോങ്ങാട് ജി.യു.പി സ്കൂളിൽ നടക്കും. കെ.വി. വിജയദാസ് എം.എൽ.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. കൃഷ്ണന് വിദ്യാർഥികൾക്കുള്ള കൈത്തറി യൂനിഫോം കൈമാറി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്താകെ 20 ലക്ഷത്തോളം മീറ്റർ കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ 1,78,000 മീറ്റർ തുണിയാണ് യൂനിഫോമിനായി ഉപയോഗിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽനിന്ന് ലഭിച്ച കണക്കുപ്രകാരം ജില്ലയിൽ 37,176 വിദ്യാർഥികൾക്കാണ് യൂനിഫോം വിതരണം ചെയ്യുന്നതെന്ന് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ജി. രാജ്മോഹൻ അറിയിച്ചു. കഴിഞ്ഞവർഷം ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് യൂനിഫോം നൽകിയതെങ്കിൽ ഈവർഷം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് സൗജന്യമായി നൽകുന്നുണ്ട്. മുൻവർഷത്തേക്കാൾ രണ്ടാഴ്ച മുമ്പ് യൂനിഫോം വിതരണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. എലപ്പുള്ളി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: നിർമാണ പ്രവൃത്തികൾക്ക് തുടക്കം പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി എലപ്പുള്ളി എ.പി ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിേലക്കുയർത്തുന്ന നിർമാണപ്രവൃത്തികളുടെ ശിലാസ്ഥാപനം ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 6.46 കോടി ചെലവിട്ടാണ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. കെ.വി. വിജയദാസ് എം.എൽ.എ, മലബാർ സിമൻറ്സ് ഡയറക്ടർ ബോർഡ് അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ല പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.