സ്വസ്ഥതയുടെ വീണ്ടെടുപ്പിന്​ വീഭാഗീയതകൾ മറക്കണം ^അബ്​ദുസ്സമദ്​ സമദാനി

സ്വസ്ഥതയുടെ വീണ്ടെടുപ്പിന് വീഭാഗീയതകൾ മറക്കണം -അബ്ദുസ്സമദ് സമദാനി മലപ്പുറം: ഇരുട്ടിനെ വകഞ്ഞുമാറ്റി ജീവിതത്തെ മാനവീകരിക്കാൻ വിഭാഗീയത മറന്ന് ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി. 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന ജമാഅത്തെ ഇസ്ലാമി കാമ്പയി​െൻറ ഭാഗമായി ജീവിതം, മരണം, മരണാനന്തരം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിണ്ടാപ്രാണികൾ പോലും ചെയ്യാത്ത ക്രൂരതയാണ് മനുഷ്യൻ ചെയ്യുന്നത്. യു.എൻ. അപലപിച്ച കഠ്വ സംഭവത്തിലൂടെ നമ്മുടെ മുഖം എത്ര വികൃതമായെന്ന് നാം തിരിച്ചറിയണം. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകണമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. ശത്രുവിനെ തിരഞ്ഞുപിടിച്ച് എങ്ങനെ അവസാനിപ്പിക്കാമെന്ന ചിന്തയിലാണ് ഇപ്പോൾ പലരുമെന്ന് സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. വംശീയ ഉൻമൂലനംകൂടി കഠ്വ സംഭവത്തി​െൻറ ലക്ഷ്യമായിരുന്നു. ഇന്ത്യൻ ജീവിതത്തേയും സ്ത്രീസമൂഹത്തേയും തകർക്കുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ വ്യവസ്ഥയെ ചോദ്യം ചെയ്യേണ്ടത് കാലത്തി​െൻറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ അസി. അമീർ ടി. ആരിഫലി, കേരള അസി. അമീർ പി. മുജീബ്റഹ്മാൻ എന്നിവർ സംസാരിച്ചു. ഹാഫിസ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. നമിത, ടി.കെ. റിഫ എന്നിവർ ഗാനാലാപനം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.സി. നസീർ സ്വാഗതവും സി.എച്ച്. ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.