മലപ്പുറം: തപാൽ -ആർ.എം.എസ് ജീവനക്കാരുടെ സംഘടനയായ നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) 38ാം സംയുക്ത സമ്മേളനം േമയ് മൂന്ന് മുതൽ അഞ്ച് വരെ തിരൂരിൽ നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ് ഡോ. കെ. ഹേമലത ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനവും വൈകീട്ട് 4.30ന് സെമിനാറും നടക്കും. ഡിപ്പാർട്മെൻറ് ഓഫ് പോസ്റ്റ്സ് സെക്രട്ടറി എ.എൻ. നന്ദ വിഷയം അവതരിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് വനിത സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. 4.30ന് ടൗൺഹാൾ പരിസരത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഇ.എൻ. മോഹൻദാസ്, പി.കെ. മുരളീധരൻ, പി. ഹൃഷികേഷ് കുമാർ, എം. തോമസ്, റഹീം മേച്ചേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.