നെന്മാറ^വല്ലങ്ങി വേല: ദേശങ്ങൾ ഒരുക്കത്തിൽ

നെന്മാറ-വല്ലങ്ങി വേല: ദേശങ്ങൾ ഒരുക്കത്തിൽ നെന്മാറ: ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലക്കായി ദേശങ്ങൾ ഒരുങ്ങിത്തുടങ്ങി. ഇരു ദേശങ്ങളുടെയും ആനപ്പന്തലുകൾ ഉയർന്നുതുടങ്ങി. ഏപ്രിൽ ഒന്നിന് വൈകുന്നേരത്തോടെ പന്തലുകൾ പൂർത്തിയായി ദീപം തെളിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരു ദേശക്കമ്മിറ്റികളും. എഴുന്നള്ളത്തിനുള്ള ഗജവീരന്മാരുടെ കാര്യത്തിലും വേലത്തലേന്ന് തീരുമാനമാകും. വേലയോടനുബന്ധിച്ച ചടങ്ങുകൾ എല്ലാ വർഷത്തേയും പോലെ പൊലിമ നഷ്ടപ്പെടാതെ നടത്തുമെന്നാണ് ദേശക്കമ്മിറ്റികളുടെ പക്ഷം. വേലത്തലേന്ന് ദേശീയ പണിമുടക്കായതിനാൽ ദൂരസ്ഥലങ്ങളിൽനിന്ന് എത്തേണ്ടവർ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നെന്മാറ, വല്ലങ്ങി ദേശങ്ങളിൽ കുമ്മാട്ടിയും കണ്യാർകളിയും നിത്യവും രാത്രി നടന്നുവരുന്നു. വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനകത്ത് വേല കൊടിയേറിയ മീനം ഒന്നുമുതൽ ഭഗവതി കളവും പാട്ടും നടന്നുവരുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് പൊലീസി​െൻറയും വിവിധ വകുപ്പുകളുടെയും സംയുക്ത യോഗം വെള്ളിയാഴ്ച മന്ദം ട്രസ്റ്റിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.