പെരിന്തൽമണ്ണയിൽ 86 ലക്ഷത്തി​െൻറ മയക്കുമരുന്നുമായി രണ്ടുപേർ അറസ്​റ്റിൽ

പെരിന്തൽമണ്ണ: വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. വിപണിയിൽ 86 ലക്ഷം രൂപ വരുന്ന 43,000 മയക്കുഗുളികകൾ പിടിച്ചെടുത്തു. മലപ്പുറം പൊന്മള പട്ടർകടവൻ അബ്ദുൽ ജലീൽ (44), വണ്ടൂർ പൂങ്ങോട് ഒറ്റകത്ത് മുബാറക് (36) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബൈപാസിനടുത്തെ ഒാഡിറ്റോറിയത്തിന് സമീപം വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇവർ മുമ്പും മയക്കുമരുന്ന് വിൽപന േകസിൽപെട്ടവരാണെന്നും സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലാകാനുള്ള മുഖ്യപ്രതിയുടെ വീടിനോട് ചേർന്ന രഹസ്യസേങ്കതത്തിൽ ഒളിപ്പിച്ച മയക്കുഗുളികകളാണ് പിടിച്ചെടുത്തത്. ആവശ്യക്കാരെന്ന വ്യാജേന പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസ് സംഘം ഒരുമാസം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. സംസ്ഥാനത്ത് 100 മുതൽ 200 രൂപ വരെ വിലയുള്ള ഇത്തരം ഗുളികകൾക്ക് വിദേശത്ത് 400 രൂപ വരെ ലഭിക്കും. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിശാപാർട്ടികളിലും ഡി.ജെ പാർട്ടികളിലും ഇവ വൻതുകക്ക് വിൽപന നടത്തുന്നതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വേദനസംഹാരിയായി ഉപയോഗിക്കാൻ 100 മില്ലിഗ്രാം ഡോസിൽ നിർമിക്കാൻ മാത്രം അനുമതിയുള്ള ഗുളികകൾ 225 മില്ലി ഗ്രാം ഡോസിൽ നിർമിച്ച് വിൽപന നടത്തുന്നതായും വിവരം ലഭിച്ചു. വണ്ടൂർ, നിലമ്പൂർ, കാളികാവ് പൂേങ്ങാട് എന്നിവിടങ്ങളിലെ ചിലരാണ് കാരിയർമാർ. പ്രതികളെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.