മലപ്പുറം: പൊളിച്ചുമാറ്റേണ്ട വീടുകളും കെട്ടിടങ്ങളും അടയാളപ്പെടുത്തി പുരോഗമിക്കുന്ന ദേശീയപാത സർവേക്കെതിരെ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമായതോടെ നേതൃത്വം പ്രതിരോധത്തിൽ. ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ലീഗ് ഭരിക്കുന്നവയാണ്. തദ്ദേശ ഭരണസമിതികളെ നിർദിഷ്ട അലൈൻമെൻറ് കാണിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് ദേശീയപാത അധികൃതർ സർവേ തുടങ്ങിയത്. എന്നാൽ, വീടുകൾ പൊളിക്കേണ്ടി വരുമെന്ന് ബോധ്യപ്പെട്ടേതാടെ ഇരകളുടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് ഭരണസമിതികൾക്കെതിരെ കടുത്ത വിമർശനമുയർന്നു. സമരസമിതി തദ്ദേശസ്ഥാപനങ്ങൾ ഉപരോധിച്ചു. ജനരോഷം ഭയന്ന് ലീഗ് പ്രാദേശികനേതാക്കൾക്കും ജനപ്രതിനിധികൾക്കും ചിലയിടങ്ങളിൽ സംഗമങ്ങളിൽ പെങ്കടുക്കേണ്ടി വന്നു. നേരേത്ത കാണിച്ച അലൈൻമെൻറിൽ വ്യത്യാസമുണ്ടെന്നാണ് ചില പഞ്ചായത്ത് പ്രസിഡൻറുമാർ ഇപ്പോൾ പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. രോഷം ശക്തമാകുമെന്ന് കണ്ടാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കഴിഞ്ഞദിവസം ഇരകളെ കാണാനെത്തിയത്. കെ.എൻ.എ. ഖാദർ നിയമസഭയിൽ വിഷയം ഉന്നയിച്ചതും പ്രതിഷേധങ്ങളുടെ ഫലമാണ്. എന്നാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ലീഗ് നേതാക്കൾ ശ്രമിക്കുന്നതെന്നാണ് ഇരകളുടെ ആരോപണം. കേരളത്തിെൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയപാത 30 മീറ്ററിലേക്ക് ചുരുക്കണമെന്ന നിർദേശം സംസ്ഥാനം നേരത്തേ മുന്നോട്ടുവെച്ചിരുന്നു. പിന്നീട് ഇത് 45 മീറ്ററിേലക്ക് മാറ്റിയത് പി.കെ. കുഞ്ഞാലിക്കുട്ടി കൂടി പെങ്കടുത്ത ചർച്ചയിലാണെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.