ബൈക്കിലെത്തി മാല കവർച്ച: പ്രതിക്ക് രണ്ടുവർഷം തടവ്

പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവർന്ന കേസിലെ പ്രതിയെ രണ്ടുവർഷം കഠിനതടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോയമ്പത്തൂർ പല്ലടം പുരണപാളയം പെഞ്ചേരി പിരിവിൽ രാസക്കുട്ടി എന്ന രാസപ്പനെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് (മൂന്ന്) ശിക്ഷിച്ചത്. 2016 ഡിസംബർ പത്തിന് വൈകീട്ട് 4.30നാണ് കേസിനാസ്പദമായ സംഭവം. മലമ്പുഴ ഇമേജ് കമ്പനിയിൽനിന്ന് ജോലികഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന കവ കരിഞ്ഞാലി വട്ടക്കളത്തിൽ പരേതനായ രവീന്ദ്ര​െൻറ ഭാര്യ ഉഷയെ ചേമ്പനയിൽ റോഡിൽ വെച്ച് ഭീഷണിപ്പെടുത്തുകയും മാല കവർന്ന് പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമാണുണ്ടായത്. നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. മലമ്പുഴ പൊലീസ് അന്വേഷണം നടത്തിയ കേസിൽ േപ്രാസിക്യൂഷന് വേണ്ടി സീനിയർ അസി. പബ്ലിക് േപ്രാസിക്യൂട്ടർ പി. േപ്രംനാഥ് ഹാജരായി. ജലദിനത്തിൽ 'നദീസായാ സദസ്സ്' പാലക്കാട്: ലോക ജലദിനമായ മാർച്ച് 22ന് വിവിധ പഞ്ചായത്തുകളിൽ ഹരിതകേരളം മിഷൻ നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയോടനുബന്ധിച്ച് സാംസ്കാരിക പരിപാടിയായ 'നദീസായാ സദസ്സ്' നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജലേസ്രാതസ്സുകളുടെ സമീപമായിരിക്കും സാംസ്കാരിക പരിപാടി. ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികൾ ആരംഭിക്കുക. സരസ് മേള: ലോഗോ പ്രകാശനം ചെയ്തു പാലക്കാട്: ദേശീയ ഗ്രാമവികസന മന്ത്രാലയത്തി‍​െൻറ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രദർശന-വിപണന-കലാസാംസ്കാരിക മേളയായ സരസി​െൻറ ലോഗോ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സുരേഷ് ലോഗോ ഏറ്റുവാങ്ങി. ലഭിച്ച എൻട്രികളിൽനിന്ന് വിദഗ്ധരടങ്ങുന്ന ജൂറിയാണ് ലോഗോ െതരഞ്ഞെടുത്തത്. കൂടല്ലൂർ സ്വദേശി പ്രദീപ് ശങ്കറാണ് ലോഗോ ഡിസൈൻ ചെയ്തത്. മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ പട്ടാമ്പിയിലാണ് ദേശീയ സരസ് മേള നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.