കരിമ്പയിലെ മിനി സ്​റ്റേഡിയം ഇനിയും സഫലമായില്ല

കല്ലടിക്കോട്: സ്വന്തമായി മിനി സ്റ്റേഡിയം എന്ന കരിമ്പയിലെ നാട്ടുകാരുടെ സ്വപ്നം സഫലമാകാതെ തുടരുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിൽ മിനി സ്റ്റേഡിയം നിർമിക്കണമെന്ന കായികപ്രേമികളുടെ ചിരകാല അഭിലാഷത്തിന് കാൽ നൂറ്റാണ്ടി​െൻറ പഴക്കമുണ്ട്. പുതിയ സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രഖ്യാപനങ്ങളിലൊന്ന് സ്റ്റേഡിയം നിർമിക്കുമെന്നതാണ്. നിരവധി കായികപ്രതിഭകൾക്ക് വളർത്തില്ലമായ കരിമ്പ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളുള്ള മൈതാനങ്ങളില്ലാത്തത് പുതുതലമുറയുടെ കായിക വളർച്ചക്ക് തടസ്സമാണ്. പഞ്ചായത്തിലെ സ്കൂൾ മൈതാനങ്ങളും പഞ്ചായത്ത് ഗ്രൗണ്ടും മാത്രമാണ് ആശ്രയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.