മൊബൈൽ ലാബ് ഉദ്ഘാടനം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മൊബൈൽ ലാബ് ഉദ്ഘാടനവും വിവിധ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണവും കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. മൂന്നേക്കർ ബസപകടത്തിലെ പരിക്കേറ്റ അഞ്ച് പേർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ചികിത്സ ധനസഹായം, വാട്ടർ ടാങ്ക്, ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ്, ബാലസഭകൾക്കുള്ള കിറ്റ് എന്നിവയുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യു, സുമലത, ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ്, ശ്രീജ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.