ആദരിച്ചു

ഒറ്റപ്പാലം: മലബാർ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് കടമ്പൂർ ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകി. ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ, അംഗങ്ങളായ രാധ പഴനിമല, കെ.ഡി. ജ്യോതിലക്ഷ്മി, രാവുണ്ണിക്കുട്ടി, എസ്. സഹദേവൻ എന്നിവർക്കാണ് ക്ഷേത്രത്തിൽ ആദരിക്കൽ സംഘടിപ്പിച്ചത്. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ വി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത മോഹൻദാസ്, വാർഡ് അംഗം എ. വിജിത, ആർ. രാമകൃഷ്ണൻ, എം. രവികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.