പട്ടാമ്പി: ദേശീയോത്സവത്തിെൻറ നഗരപ്രദക്ഷിണ ഘോഷയാത്രക്കിടെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ചെർപ്പുളശ്ശേരി റോഡ് ജങ്ഷനിൽ നിന്നെത്തിയ പട്ടാമ്പി നേർച്ചയുടെ ഉപാഘോഷ കമ്മിറ്റിക്കാർക്കിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചത്. സംഭവത്തിൽ നിരവധിയാളുകൾക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. രാത്രിയിൽ പലതവണയായി നടന്ന സംഘർഷത്തിലാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.