തൊഴിലുറപ്പ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളി രജിസ്‌ട്രേഷൻ ചൊവ്വാഴ്ച മുതൽ തുടങ്ങുന്നു. രണ്ട് കോപ്പി ഫോട്ടോ, ബാങ്ക് അക്കൗണ്ട് പാസ്‌ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി നഗരസഭ ഓഫിസിൽ രജിസ്റ്റർ ചെയ്യണം. ട്രാവൽ കൺസെഷൻ ബോധവത്കരണം ചെർപ്പുളശ്ശേരി: പന്നിയംകുറുശ്ശി സെൻട്രൽ ടീം ആർട്സ് ആൻഡ് സ്പോർട്സ് ടീം ക്ലബ്, പബ്ലിക്ക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികളുടെ ട്രാവൽ കൺസെഷൻ വിഷയത്തിൽ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. പ്രസിഡൻറ് ജിജിത്ത്, റൗഫ്, ഷബീബ്, കാമിൽ എന്നിവർ നേതൃത്വം നൽകി. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം ചെർപ്പുളശ്ശേരി: കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പി​െൻറ 30ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ സംഗീതാരാധന, അനുസ്മരണ സമ്മേളനം, കഥകളി എന്നിവ നടന്നു. അനുസ്മരണ യോഗത്തിൽ കലാമണ്ഡലം മോഹനകൃഷ്ണൻ, പാലനാട് ദിവാകരൻ, നവനീത് ഒളപ്പമണ്ണ, ഡോ. എം.വി. നാരായണൻ, കെ.ബി. രാജ് ആനന്ദ്, പനയൂർ കുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.