കോഴിമാംപറമ്പ് പൂരം വർണാഭമായി

ഷൊർണൂർ: . വൈകീട്ട് 30ഓളം ഗജവീരന്മാർ അണിനിരന്ന കൂട്ടി എഴുന്നള്ളിപ്പ് നടന്നു. ചെറുതുരുത്തി, പുതുശ്ശേരി, നെടുമ്പുര, പാഞ്ഞാൾ, പള്ളിക്കൽ, വെട്ടിക്കാട്ടിരി, ആറ്റുർ എന്നീ ഏഴ് ദേശങ്ങളുടെ കൂട്ടായ്മയായ പൂരം തിങ്കളാഴ്ച അതിരാവിലെ ആരംഭിച്ചിരുന്നു. തൃക്കടവൂർ ശിവരാജൻ, പാമ്പാടി രാജൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ഇട്ടിത്താനം ഗുരുവായൂരപ്പൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാറമേക്കാവ് പത്മനാഭൻ, ചിറക്കൽ കാളിദാസൻ എന്നീ ആനകൾ തിടമ്പേറ്റി. ചെർപ്പുളശ്ശേരി ശിവൻ (മദ്ദളം), കോങ്ങാട് മധു (തിമില) എന്നിവർ നേതൃത്വം നൽകിയ പഞ്ചവാദ്യം, ഇണക്കാളകൾ, ചെണ്ടമേളം, പൂതൻ, തിറ, തട്ടിന്മേൽ കൂത്ത്, പൊയ്കുതിര, വേഷാഘോഷം എന്നിവ പൂരത്തിന് മിഴിവേകി. രാത്രിയിൽ കലാപരിപാടികൾ, തായമ്പക എന്നിവ നടന്നു. രാത്രിയിൽ പകൽപൂരത്തി​െൻറ തനിയാവർത്തനത്തോടെ പൂരാഘോഷങ്ങൾക്ക് സമാപനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.