വേങ്ങര: സ്കൂൾ പാചകത്തൊഴിലാളികളുടെ വർധിപ്പിച്ച ആനുകൂല്യം വിതരണം ചെയ്യുക, 250 വിദ്യാർഥികൾക്ക് ഒരു തൊഴിലാളിയെക്കൂടി നിയമിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പതിനേഴിനു നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) വേങ്ങര സബ് ജില്ല കൺവെൻഷൻ തീരുമാനിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എം. ഗണേശൻ ഉദ്ഘാടനം ചെയ്തു. കെ. കൗസല്യ അധ്യക്ഷത വഹിച്ചു. കെ. ശാരദ, സി. ചിന്നമ്മു, കെ. ശോഭന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.