ചേലേമ്പ്ര: ചേലേമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി നേതാക്കൾ വാർത്തകുറിപ്പിൽ അറിയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.പി. ഗോപിനാഥന്‍, പി. ബേബി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ഡി.സി.സി പ്രസിഡൻറ്, കോര്‍ കമ്മിറ്റി എന്നിവര്‍ അംഗീകരിക്കുകയും ചെയ്തു. കോര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം കുറച്ചുപേരെ പ്രത്യേക ക്ഷണിതാക്കളാക്കാനും തീരുമാനമായി. പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ സമ്പൂര്‍ണ യോഗം മാർച്ച് 11ന് നടക്കും. ചേലേമ്പ്ര സര്‍വിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു.ഡി.എഫിലും കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോര്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണ്ഡലം പ്രസിഡൻറ് എം.കെ. സൈതലവി അധ്യക്ഷത വഹിച്ചു. എന്‍.കെ. ശശിധരന്‍, കെ.പി. പോള്‍, പി. ബേബി, ടി.പി. ഗോപിനാഥന്‍, കെ. ഹുൈസന്‍, കെ.പി. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.