പരപ്പനങ്ങാടി ഫിഷറീസ് ആശുപത്രി: കിടത്തി ചികിത്സക്ക് നടപടിയെടുക്കും -ആരോഗ്യ മന്ത്രി തിരൂരങ്ങാടി: പരപ്പനങ്ങാടി സര്‍ക്കാര്‍ ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അവർ. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ഒരു കോടി ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ബാക്കി തുകക്കുള്ള അനുബന്ധ സാധനങ്ങളും ഫര്‍ണിച്ചറും എത്തുന്നതോടെ കിടത്തി ചികിത്സ ആരംഭിക്കാനാകും. തീരദേശ വികസന കോര്‍പറേഷന്‍ കിടത്തി ചികിത്സക്കായി ഈ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടം നഗരസഭക്ക് കൈമാറിയെങ്കിലും ആരോഗ്യവകുപ്പിന് കൈമാറിയിട്ടില്ലെന്നും നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 'ആര്‍ദ്രം' പദ്ധതി പൂര്‍ണമായി വരുന്നതോടെ പരപ്പനങ്ങാടി സര്‍ക്കാര്‍ ഫിഷറീസ് ആശുപത്രിയില്‍ രോഗി സൗഹൃദ സംവിധാനങ്ങളും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതാണെന്നും ആരോഗ്യ മന്ത്രി ഉറപ്പു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.