മാധ്യമം ഹെൽത്ത് കെയർ: കൈത്താങ്ങുമായി കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ

ഫോട്ടോ അടിക്കുറിപ്പ് മാധ്യമം ഹെൽത്ത് െകയറിലേക്ക് കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ യു. അബ്ദുറഹ്‌മാൻ സർക്കുേലഷൻ മാനേജർ മുഹമ്മദ് ഹാരിസിന് കൈമാറുന്നു കോട്ടക്കൽ: നിർധന രോഗികൾക്ക് കൈത്താങ്ങായി 'മാധ്യമം' നടപ്പാക്കുന്ന ഹെൽത്ത് കെയർ പ്രോഗ്രാമിലേക്ക് കോട്ടക്കൽ വലിയപറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 76,600 രൂപ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ യു. അബ്ദുറഹ്മാനിൽനിന്ന് 'മാധ്യമം' മലപ്പുറം സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസ് ഏറ്റുവാങ്ങി. തുക സമാഹരണത്തിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർഥി ഷാദിൽ, രണ്ടാംസ്ഥാനം നേടിയ അബ്ദുൽ അഹദ്, മൂന്നാംസ്ഥാനം നേടിയ അംന, ഏറ്റവും കൂടുതൽ സമാഹരിച്ച ക്ലാസ് അധ്യാപിക ഷംസീന എന്നിവരുൾപ്പെടെ ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ. പി. അബ്ദുൽ സബൂർ, പ്രിൻസിപ്പൽ യു. അബ്ദുറഹ്മാൻ, ട്രസ്റ്റ് ചെയർമാൻ ടി.ടി. അലവിക്കുട്ടി, ടി. അബ്ബാസ്, സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസ്, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സമീർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജി.എസ്. നിമ്മി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.