താനൂര്‍: നൂറ് കോടി ചെലവില്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി പ്രദേശം വി. അബ്‌ദുറഹ്മാന്‍ എം.എൽ.എ സന്ദര്‍ശിച്ചു. പ്രധാന ടാങ്ക് നിര്‍മിക്കുന്ന ചെറിയമുണ്ടത്താണ് പദ്ധതി പുരോഗതി വിലയിരുത്താനായി എം.എൽ.എയും സംഘവും സന്ദര്‍ശനം നടത്തിയത്. താനൂര്‍ നഗരസഭയും താനാളൂർ, നിറമരുതൂര്‍, പൊന്മുണ്ടം, ഒഴൂര്‍, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളുമടങ്ങിയ താനൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ നാല് ദശാബ്‌ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി. തീരദേശമാണ് കുടിവെള്ളക്ഷാമംകൊണ്ട് കൂടുതല്‍ ദുരിതമനുഭവിച്ചത്. മറ്റു പഞ്ചായത്തുകളും വേനല്‍ക്കാലമെത്തുന്നതോടെ കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെറിയമുണ്ടം ഗ്രാമപഞ്ചായത്താണ് പദ്ധതിക്ക് വേണ്ടിയുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടൊപ്പംതന്നെ രണ്ടാംഘട്ടത്തിലെ വിതരണ ശൃംഖലയും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എടയൂർ: എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ 82ാം വാർഷികവും പ്രധാനാധ്യാപിക ആർ. സുധാകുമാരിക്കുള്ള യാത്രയയപ്പ് സമ്മേളനവും കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് അധ്യക്ഷത വഹിച്ചു. േപ്രമ റിപ്പോർട്ട് അവതരിപ്പിച്ചു. പരിസ്ഥിതി സംഘം ജില്ല കോഒാഡിനേറ്റർ എം.പി.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണോദ്ഘാടനം അഷ്റഫ് ഹാഷിം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.കെ. പ്രമീള, പി.ടി.എ പ്രസിഡൻറ് അബ്ദുൽ ബഷീർ, കെ.പി. വിശ്വനാഥൻ, എം.എൻ. കൃഷ്ണൻ നായർ, മാത്യു മാസ്റ്റർ, പി.ടി. മോഹൻദാസ്, ഒ.എസ്.എ ചെയർമാൻ മൊയ്തീൻകുട്ടി, ആർ. സുധാകുമാരി എന്നിവർ സംസാരിച്ചു. കെ.കെ. വത്സലകുമാരി സ്വാഗതവും കെ.ടി. രജിത നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സബ് സെൻറർ ഉദ്ഘാടനം താനൂർ: ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ 2014-15 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് നിറമരുതൂർ എട്ടാം വാർഡിൽ പുനർനിർമാണം പൂർത്തീകരിച്ച പത്തംബാട് സബ് സെൻററിെൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. സുഹ്റ റസാഖ്, വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സൈനബ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗം പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.