അരീക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാർഥി വിഭാഗം എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച നേതൃസംഗമം കടുങ്ങല്ലൂരിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി ടി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല സെക്രട്ടറി ജൗഹർ ഒഴുകൂർ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി എം.എസ്.എം സംസ്ഥാന സെക്രട്ടറി നിസാർ സ്വലാഹി, പ്രസിഡൻറ് എ.പി. മുനവ്വിർ സ്വലാഹി, ഐ.എസ്.എം ജില്ല സെക്രട്ടറി ഡോ. അബ്ദുൽ ഖാദർ, എം.എസ്.എം ജില്ല ഭാരവാഹികളായ കെ. ഷബീബ്, കെ.എം. ശാമിൽ, കെ.ടി. സ്വാലിഹ്, പി. റമീസ്, ഹാഷിക് മേലാക്കം, ഖാലിദ് വെള്ളില എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.