സഫീറിെൻറ കൊലപാതകം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ കൗൺസിലർ മുസ്ലിം ലീഗ് അംഗം വരോടൻ വീട്ടിൽ സിറാജുദ്ദീ​െൻറ മകനും മണ്ഡലം എം.എസ്.എഫ് ഭാരവാഹിയുമായ സഫീറി​െൻറ കൊലപാതക കേസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, പട്ടാമ്പി സി.ഐ രമേശ്, ചെർപ്പുളശ്ശേരി സി.ഐ ദീപക് കുമാർ, മണ്ണാർക്കാട് സി.ഐ ഓഫിസിലെ എസ്.ഐ റോയ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫെബ്രുവരി 25ന് രാത്രി ഒമ്പേതാടെ കോടതിപ്പടിയിലെ സഫീറി​െൻറ ന്യൂയോർക്ക് ജ​െൻറ്സ് തുണിക്കടയിലാണ് കൊലപാതകം നടന്നത്. കേസിൽ ഇതുവരെയായി അഞ്ച് പ്രതികളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.