പട്ടാമ്പി: ഇൗ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ. സാമൂഹികശാസ്ത്രം പാർട്ട് 'സി'യിലെ 36, 39, 49 ചോദ്യങ്ങളെക്കുറിച്ചാണ് പരാതി. ഇന്ത്യയിൽ റോഡ്, റെയിൽ ഗതാഗതസംവിധാനങ്ങൾ കേന്ദ്രീകരിച്ച ഭൂപ്രകൃതി വിഭാഗം, പരുത്തികൃഷിക്കനുയോജ്യമായ മണ്ണ്, ഉപദ്വീപീയ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്നിവയാണ് ചോദ്യങ്ങൾ. മാർച്ചിൽ മാത്രം പഠിപ്പിക്കാനുള്ള ഭാഗങ്ങളിൽനിന്നാണ് ഫെബ്രുവരിയിൽ നടത്തിയ പരീക്ഷക്കുള്ള ചോദ്യങ്ങൾ. പരീക്ഷ ഉത്തരവിൽ ജനുവരി വരെയുള്ള പാഠങ്ങളാണ് നിർദേശിച്ചിരുന്നത്. 20 ചോദ്യങ്ങളിൽ 15 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി എന്നതിനാൽ വലിയ പരാതിയുയർന്നില്ല. എന്നാൽ, മുതുതല എ.യു.പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥികൾ പരീക്ഷ കമീഷണർക്കും പാലക്കാട് ഡി.ഡി.ഇ, പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ, പട്ടാമ്പി എ.ഇ എന്നിവർക്കും പരാതി നൽകി. പഠിപ്പിക്കാത്ത പാഠങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് മാർക്കിളവ് വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.