മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ താരമായി കൊച്ചു വളൻറിയർ പ്രജുൽ. സി.പി.െഎ ജില്ല ഒാഫിസ് പരിസരത്ത് താമസിക്കുന്ന പ്രജുൽ സമ്മേളനത്തിരക്കുകളുടെ കൗതുകം കാണാൻ യാദൃശ്ചികമായാണ് ഇവിടെയെത്തുന്നത്. പിന്നീട് അത് പതിവാക്കി. അച്ഛനും അമ്മയും പിന്തുണ നൽകിയതോടെ വളൻറിയറായി. നാലുദിവസം നീണ്ട പ്രതിനിധിസമ്മേളനത്തിലും അനുബന്ധ പരിപാടികളിലും സജീവമായുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സമരജ്വാല സംഗമത്തിൽ മേധ പട്കർ, അഭയ് സാഹു, കനയ്യകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സത്യൻ മൊകേരി ഉപഹാരം നൽകി 'ഭാവിയിലൊരു കനയ്യയാകെട്ട' എന്ന് ആശംസിക്കുകയും ചെയ്തു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാനം രാജേന്ദ്രൻ നടത്തിയ വാർത്തസമ്മേളനത്തിലും പ്രജുലിെൻറ പേര് പരാമർശിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് 13കാരനായ ഇൗ കൊച്ചു സഖാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.