മുണ്ടിയൻതറക്കൽ കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം

മഞ്ചേരി: പയ്യനാട് . 80 വർഷത്തോളം പഴക്കമുള്ള പൊതുകിണറും പ്രദേശത്തുള്ള രണ്ട് കുഴൽക്കിണറും ഉപയോഗയോഗ്യമല്ലാതായി മാറിയതോടെയാണ് കോളനിക്കാർ ദുരിതത്തിലായത്. കടുത്ത വേനലിൽപോലും നിറഞ്ഞ വെള്ളമുണ്ടാകുന്ന കിണർ നവീകരിക്കാനോ ശുദ്ധീകരിക്കാനോ അധികൃതർ തയാറായിട്ടില്ല. രണ്ട് കുഴൽക്കിണറുകളാവട്ടെ അഞ്ച് വർഷമായി തകരാറിലുമാണ്. നിരവധി തവണ പ്രദേശവാസികൾ അധികാരികളെ സമീപിച്ചെങ്കിലും നടപടിയായില്ല. കോളനിയിലെ കിണറുകൾ നവീകരിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പയ്യനാട് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. കിണറിൽനിന്ന് മലിനജലം കോരി ഒഴിവാക്കി നടന്ന പ്രതിഷേധ സമരം മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മീനായി ഉദ്ഘാടനം ചെയ്തു. പയ്യനാട് യൂനിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുധീഷ് പയ്യനാട് അധ്യക്ഷത വഹിച്ചു. അനസ് അത്തിമണ്ണിൽ, മനോജ് തടപ്പറമ്പ്, ഷംസുദ്ദീൻ അത്തിക്കുളം, എം.ടി. സുബ്രഹ്മണ്യൻ, നാരായണൻ, എം.ടി. ലീല, പാർവതി, നളിനി, ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.