ശതാബ്​ദി ആഘോഷ നിറവിൽ കോട്ടക്കൽ ആയുർവേദ കോളജ്

കോട്ടക്കൽ: ശതാബ്ദി ആഘോഷ നിറവിൽ കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിൽ തിങ്കളാഴ്ച മുതൽ 'ശതപഥം' ആലോഷ പരിപാടികൾക്ക് തുടക്കമാകും. അഞ്ചു രാപകലുകൾ നീണ്ടുനിൽക്കുന്നതാണ് ശതാബ്ദി ആഘോഷം. ആയുർവേദ കോളജി​െൻറ 100 വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന കേരളീയ വൈദ്യസാഹിത്യ പ്രദർശനം തിങ്കളാഴ്ച രാവിലെ ഡോ. പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് 'വൈദ്യം: എഴുത്തും വായനയും' സെമിനാർ ചൊവ്വാഴ്ച നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭാശാലിയായ ആയുർവേദ വിദ്യാർഥിയെ തെരഞ്ഞെടുക്കുന്ന അഗ്നിവേശ അവാർഡ് ഗ്രാൻഡ് ഫിനാലെ നടക്കും. വെള്ളിയാഴ്ച 'പാഠശാല @100' ദേശീയ സമാരോഹം നടക്കും. കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്യും. സെൻട്രൽ കൗൺസിൽ ഓഫ് മെഡിസിൻ പ്രസിഡൻറ് ഡോ. വനിത മുരളി കുമാർ മുഖ്യാതിഥിയാകും. 11ന് വിദ്യാർഥി-അധ്യാപക സംഗമമായ 'ശതസ്മൃതി'യിൽ പൂർവ വിദ്യാർഥിയും ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യരുൾപ്പെടെയുള്ളവർ പങ്കെടുക്കും. ശതമുദ്ര എന്ന പേരിൽ ദിവസവും വൈകീട്ട് നടക്കുന്ന കലാപരിപാടികളാണ് മുഖ്യ ആകർഷണം. പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ശതമുദ്രയിൽ നാടകം, സംഗീതനിശ, ഗസൽ രാവ്, കാവ്യസദസ്സ് തുടങ്ങി വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ ജയചന്ദൻ, സമീർ ബിൻസി, പെരുമ്പാവൂർ ഗിരീശൻ എന്നിവർ ആസ്വാദകരെ വിരുന്നൂട്ടും. ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.