വിവാഹവാഗ്​ദാനം നൽകി പീഡിപ്പിച്ചയാളുടെ ബന്ധുക്കൾ യുവതിയെ മർദിച്ചതായി പരാതി

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവി​െൻറ ബന്ധുക്കൾ യുവതിയെ മർദിച്ചതായി പരാതി. മാത്തോട്ടം സ്വദേശിനിയാണ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രണ്ടുവർഷം മുമ്പ് മലപ്പുറം തലപ്പാറ സ്വദേശി ആസിഫാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാൽ, വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെ ആസിഫ് ഗൾഫിലേക്ക് കടന്നു. ഇതോടെ യുവതിയുടെ ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. രണ്ടുവർഷം കഴിഞ്ഞ് തിരിച്ചെത്തിയ പ്രതിയെ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. റിമാൻഡിലായ പ്രതി യുവതിയുെട ബന്ധുക്കളുമായി പിന്നീട് ധാരണയിലെത്തുകയും ബന്ധത്തിലുണ്ടായ കുട്ടിയെ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, ജാമ്യം ലഭിച്ചശേഷം ഇയാൾ വിവാഹം രജിസ്റ്റർ െചയ്യാതെ വീണ്ടും മുങ്ങി. അതിനിടെ യുവാവ് വേറെ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ യുവതി കൈക്കുഞ്ഞിെനയും ബന്ധുക്കളായ സ്ത്രീകളെയും കൂട്ടി വെള്ളിയാഴ്ച ആസിഫി​െൻറ തലപ്പാറയിലെ വീട്ടിലെത്തി. ഇൗ സമയം, ഇയാളുടെ ബന്ധുക്കൾ മർദിച്ച് അവശയാക്കിയെന്നാണ് പരാതി. ആദ്യം തിരൂരങ്ങാടി ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് പ്രതിയുടെ ബന്ധുക്കളുടെ ഭീഷണി കാരണം ചികിത്സ കോഴിക്കോേട്ടക്ക് മാറ്റുകയായിരുന്നു. അതേസമയം, പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ പോലും തിരൂരങ്ങാടി പൊലീസ് എത്തിയില്ലെന്ന് കുടുംബം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.