മാഗസിൻ പ്രകാശനവും യാത്രയയപ്പും

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളുടെ മാഗസിൻ 'അരിപ്പോം തിരിപ്പോം' പ്രകാശനവും പ്ലസ് ടു വിദ്യാർഥികൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സംവിധായകനും നാടക രചയിതാവുമായ സുരേഷ് ഇരിങ്ങല്ലൂർ നടിയും പൂർവ വിദ്യാർഥിയുമായ ഗാഥക്ക് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ. നാസർ, സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി, ഇന്ത്യനൂർ ബാലകൃഷ്ണൻ, അധ്യാപകരായ സുബദ്ര, ധന്യ, മുജീബ്, ഷൗക്കത്തലി എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പുറത്തിറക്കിയ മാഗസിൻ 'അരിപ്പോം തിരിപ്പോം' സംവിധായകനായ സുരേഷ് ഇരിങ്ങല്ലൂർ നടി ഗാഥക്ക് നൽകി പ്രകാശനം ചെയ്യുന്നു , AKMHSS K0TTUR
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.