ബൈക്ക് മോഷണക്കേസ്: യുവാക്കളെ റിമാൻഡ് ചെയ്തു

തിരൂരങ്ങാടി: ബൈക്ക് മോഷണക്കേസിൽ യുവാക്കളെ പൊലീസ്‌ അറസ്റ്റ് ചെയ്തു. കക്കാട് തോട്ടശ്ശേരി സാജിത് (21), വേങ്ങര കൽപ്പാത്തി വാക്കിയാതൊടി സൽമാൻ ഫാരിസ് (19) എന്നിവരെയാണ് ശനിയാഴ്ച രാത്രി കക്കാട്ടുനിന്ന് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് കാണാതായ പന്താരങ്ങാടി കുന്നുമ്മൽ ഹനീഫയുടെ ബൈക്ക് പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ബൈക്കുമായി ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ മുമ്പും മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.