തിരൂർ: ചെമ്പ്ര എ.എം.യു.പി സ്കൂളിൽനിന്ന് അഞ്ച് അധ്യാപകർ വിരമിക്കുന്നു. പ്രധാനാധ്യാപിക വി.ഐ. സുനീത, ഒ. ശശിധരൻ, എ.എം. അബ്ദുൽ ജലീൽ, എം. നസീറ, സി.എ. സുഷമ എന്നിവരാണ് സ്കൂളിനോട് വിടപറയുന്നത്. മൂന്ന് പതിറ്റാണ്ട് അക്ഷരം പകർന്ന അധ്യാപകരാണ് പടിയിറങ്ങുന്നത്. അഞ്ച് പേരോടുള്ള ആദരസൂചകമായി അഞ്ച് മാസമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്ന് വരികയാണെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയയപ്പും സ്കൂൾ വാർഷികവും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് മൂന്നിന് ഗുരുസംഗമത്തിൽ പഴയകാല അധ്യാപകരുൾെപ്പടെ ഒത്തുചേരും. നാലിന് സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രനും 5.30ന് യാത്രയയപ്പ് സമ്മേളനം നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷും ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കുട്ടികളുടെ കലാ മിമിക്സും 7.30ന് ഗായകൻ ഫിറോസ് ബാബു നയിക്കുന്ന ഗാനമേളയും അരങ്ങേറും. ശനിയാഴ്ച രാവിലെ 9.30 മുതൽ കലാമേള നടക്കും. വൈകീട്ട് 5.30ന് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച പൂർവ വിദ്യാർഥികളെ ആദരിക്കും. വിവിധ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ, എൻഡോവ്മെൻറുകൾ എന്നിവ വിതരണം ചെയ്യും. രാത്രി ഏഴിന് നൃത്താധ്യാപകരായ നിസാർ ചെമ്പ്ര, കൃഷ്ണൻ പച്ചാട്ടിരി എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക വി.ഐ. സുനീത, മാനേജർ എം. അബ്ദുൽ ലത്തീഫ് മൂപ്പൻ, പി.ടി.എ പ്രസിഡൻറ് പി. സുബൈർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് അലി, കൺവീനർ കെ.ആർ. മിനി, അധ്യാപകൻ പ്രവീൺ കൊള്ളഞ്ചേരി എന്നിവർ പങ്കെടുത്തു. photo tirw teachers: ചെമ്പ്ര എ.എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർ ചമ്രവട്ടം ഗവ. യു.പി സ്കൂൾ പദ്ധതികളുടെ ഉദ്ഘാടനം നാളെ തിരൂർ: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ചമ്രവട്ടം ഗവ. യു.പി സ്കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികൾ, കുട്ടികളുടെ പാർക്ക്, മഴ വെള്ളസംഭരണി എന്നിവയുടെ സമർപ്പണം ശനിയാഴ്ച നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുലക്ഷം രൂപ ചെലവിൽ നാല് ക്ലാസ് മുറികളാണ് സ്മാർട്ട് ക്ലാസുകളാക്കിയത്. രണ്ടുലക്ഷം രൂപ തൃപ്രങ്ങോട് പഞ്ചായത്ത് നൽകി. ബാക്കി തുക നാട്ടുകാരിൽനിന്ന് സമാഹരിച്ചു. പൊതുജന പങ്കാളിത്തത്തോടെ മൂന്ന് ലക്ഷം ചെലവിലാണ് പാർക്ക് സജ്ജീകരിച്ചത്. ശുചിത്വ മിഷൻ നിർമിച്ചതാണ് മഴവെള്ള സംഭരണി. വൈകീട്ട് നാലിന് ക്ലാസ് മുറികൾ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തും. മഴ വെള്ള സംഭരണി ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്തും പാർക്ക് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.ടി. സജിതയും നിർവഹിക്കും. രാവിലെ ഒമ്പതുമുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ, രാത്രി ഒമ്പതിന് കാവ്യനൃത്താവിഷ്കാരം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കെ.വി. സൈതാലിക്കുട്ടി, പ്രധാനാധ്യാപകൻ യു.എം. ഹമീദ്, വികസന സമിതി ചെയർമാൻ ജയപ്രകാശ്, പ്രോഗ്രാം കൺവീനർ ഇ.കെ. ഷാജു മാസ്റ്റർ, കെ. കബീർ, കെ.പി. നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.