മുഖ്യമന്ത്രി ഇടപെട്ടു; മില്ലുടമകളുടെ സമരം പിൻവലിച്ചു

കുഴൽമന്ദം: സപ്ലൈകോ കരാർ ലംഘിച്ചെന്നാരോപിച്ച് മില്ലുടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് പിൻവലിച്ചു. മില്ലുടമകളുമായി അടുത്തയാഴ്ച ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സംസ്ഥാനത്ത് സപ്ലൈകോക്കായി താങ്ങുവിലയ്ക്ക് നെല്ലുസംഭരിക്കുന്ന മില്ലുകളാണ് കഴിഞ്ഞദിവസം സൂചനസമരം നടത്തിയത്. സംഭരിക്കുന്ന സമയത്ത് നെല്ലിലെ പതിര് ആനുപാതകമായി തൂക്കത്തിൽ കുറവ് വരുത്തണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇതിനോടപ്പം 100 കിലോ നെല്ലിന് 68 കിലോ അരിയാണ് കഴിഞ്ഞ വർഷംവരെ മില്ലുകൾ നൽകിയത്. ഇത് 64 കിലോയാക്കി കുറച്ച് തീരുമാനമായെങ്കിലും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതിന് കേന്ദ്രസർക്കാർ അനുമതികൂടി ആവശ്യമാണ്. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മില്ലുടമകൾ പറഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന ചർച്ചയിൽ അനൂകൂല തീരുമാനം ഉണ്ടായിെല്ലങ്കിൽ അനിശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മില്ലുടമകൾ വ്യക്തമാക്കി. ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാൽ സംഭരണം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിൽ മില്ലുടമകൾ സമരം ചെയ്താൽ കർഷക പ്രക്ഷോഭത്തിന് കാരണമാകുമെന്നതിനാലാണ് സൂചനസമരം നടത്തിയ ദിവസംതന്നെ അധികൃതർ ചർച്ചക്ക് തയാറായത്. എന്നാൽ, ഈ പ്രാവശ്യം ജില്ലയിലെ സംഭരണം കാലതാമസം നേരിട്ടാലും പഴുതടച്ച് പൂർത്തിയാക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത്. സമരത്തി​െൻറ മറവിൽ മില്ലുടമകൾ ഓപൺ മാർക്കറ്റിൽ നിന്നും നേരിട്ട് സംഭരണത്തിനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്. നെല്ലെടുക്കുന്നതിന് കൂലി വർധിപ്പിച്ചത് പ്രാബല്യത്തിൽ വരുത്തുക, ഗുണനിലവാരം സംബന്ധിച്ച പട്ടിക പിൻവലിക്കുക തുടങ്ങിയവയാണ് മില്ലുകാരുടെ മറ്റ് ആവശ്യങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.