വെസ്​റ്റ്​ മപ്പാട്ടുകരയിൽ കോൺഗ്രസ്​ വിമതന് മിന്നും ജയം

കുലുക്കല്ലൂർ: കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് വെസ്റ്റ് മപ്പാട്ടുകരയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ രാജൻ പൂതനായിലിന് മിന്നും ജയം. ഇരു മുന്നണികളെയും ബി.ജെ.പിയെയും പിന്തള്ളി 210 വോട്ടി​െൻറ ഭൂരിപക്ഷത്തോടെയാണ് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറായ രാജൻ വിജയിച്ചത്. പോൾ ചെയ്ത 1192 വോട്ടിൽ 552 വോട്ട് രാജൻ പൂതനായിൽ നേടി. എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ഉസ്മാൻ 342 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി സി. മുഹമ്മദ് നിസാർ 246 വോട്ടും ബി.ജെ.പി സ്ഥാനാർഥി സുമേഷ് കണ്ണൻ 52 വോട്ടും നേടി. കോൺഗ്രസി​െൻറ ഉറച്ച വാർഡായ വെസ്റ്റ് മപ്പാട്ടുകരയിൽ 581 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ സുലൈഖ ജമീല ഉമർ വിജയിച്ചത്. പ്രസിഡൻറായിരുന്ന മുഹമ്മദ് നൂറുദ്ദീനെ മാറ്റിയപ്പോൾ സുലൈഖ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏറെ കഴിയും മുമ്പ് ജോലികിട്ടി അംഗത്വം രാജിവെച്ചു. ഇതേ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ രാജൻ പൂതനായിൽ വിജയക്കൊടി പാറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.