കോൺഗ്രസിന് പ്രഹരമേൽപ്പിച്ച് കുലുക്കല്ലൂരിൽ വിമത വിജയം

കുലുക്കല്ലൂർ (പട്ടാമ്പി): വെസ്റ്റ് മപ്പാട്ടുകര ഉപതെരഞ്ഞെടുപ്പിൽ വിമത​െൻറ വിജയം കോൺഗ്രസിന് കനത്ത പ്രഹരമായി. ഏഴാം വാർഡിൽ പാർട്ടി സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് വരുംനാളിൽ പാർട്ടിക്കകത്ത് നിരവധി ചോദ്യങ്ങളുയർത്തും. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറായിരുന്ന രാജൻ പൂതനായിൽ 210 വോട്ടി​െൻറ ഭൂരിപക്ഷത്തിന് ഭരണസമിതിയിലേക്കെത്തുേമ്പാൾ പാർട്ടിയിലെ ഭിന്നിപ്പുകൂടിയാണ് മൂർധന്യത്തിലെത്തുന്നത്. എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചെടുത്ത് മുഹമ്മദ് നൂറുദ്ദീനെ പ്രസിഡൻറായി തെരഞ്ഞെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നൂറുദ്ദീനെ പ്രസിഡൻറാക്കിയത് ഒരു വിഭാഗത്തി​െൻറ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനിടെയാണ് സി.പി.എം പരിപാടിയിൽ പ്രസിഡൻറ് പ്രസംഗിച്ചത്. ഇതോടെ സ്ഥിതി ഗുരുതരമായി. മുസ്ലിം ലീഗി​െൻറ പിന്തുണയോടെ പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയം വന്നു. ഇത് തന്ത്രപൂർവം മറികടന്നെങ്കിലും ഏറെ പിടിച്ചുനിൽക്കാനായില്ല. ജില്ല നേതൃത്വം ഇടപെട്ട് രാജിവാങ്ങി. സുലൈഖ ജമീല ഉമറിന് പ്രസിഡൻറ് സ്ഥാനം നൽകിയെങ്കിലും ഇതും ശക്തിയായി എതിർക്കപ്പെട്ടു. സുലൈഖയുടെ രാജിയെത്തുടർന്ന് എൻ. ഗോപകുമാറിനെ പ്രസിഡൻറാക്കിയത് പ്രശ്നം വീണ്ടും ഗുരുതരമാക്കി. രാജൻ പൂതനായിൽ ഉൾപ്പെടെയുള്ള മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ ഇതിനെതിരെ രംഗത്തുവന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കരിങ്ങനാട് നടന്ന യോഗത്തിൽനിന്നും ഈ വിഭാഗം ഇറങ്ങിപ്പോയി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ രാജനെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തെങ്കിലും ബാലറ്റിലൂടെ പ്രവർത്തകർ നൽകിയ മറുപടി നേതൃത്വത്തെ വരുംനാളിൽ ഇരുത്തിച്ചിന്തിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.