വികസന സെമിനാറിന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന്; യു.ഡി.എഫ് അംഗങ്ങൾ സെമിനാർ ബഹിഷ്കരിച്ചു

സെമിനാർ രാഷ്ട്രീയവത്കരിച്ചതായി യു.ഡി.എഫ് നേതാക്കൾ താനൂർ: നിറമരതൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ േബ്ലാക്ക് പഞ്ചായത്ത് യു.ഡി.എഫ് അംഗത്തെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ സെമിനാർ ബഹിഷ്കരിച്ചു. തുടർന്ന് സെമിനാർ ഹാളിന് പുറത്ത് പ്രകടനവും നടത്തി. സെമിനാർ രാഷ്ട്രീയവത്കരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ചെയ്തതെന്നും പാർട്ടി സെമിനാറാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഇസ്മായിൽ പത്തംബാട്, കെ.പി. അലി കുട്ടി, ഫൈസൽ, ഷൗക്കത്ത്, സിറാജ്, കുട്ടിസ്റ്റൻ, സുഹറാബി, സൗദാബി എന്നിവർ നേതൃത്വം നൽകി. അതേസമയം യു.ഡി.എഫി​െൻറ ആരോപണം അടിസ്ഥാനരഹിതമാെണന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീഖ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണം നല്ലരീതിയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മറിച്ചുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടന്തുള്ളൽ സോദാഹരണ ക്ലാസ് നടത്തി വളാഞ്ചേരി: തൊഴുവാനൂർ എ.എൽ.പി സ്കൂളി​െൻറ 86ാം വാർഷികത്തി​െൻറ ഭാഗമായി സ്പിക് മെക്കയുടെ സഹകരണത്തോടെ ഓട്ടന്തുള്ളൽ സോദാഹരണ ക്ലാസ് നടത്തി. കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം സുരേഷ്‌ കാളിയത്ത്, കലാമണ്ഡലം രാജീവ് എന്നിവർ ക്ലാസെടുത്തു. ഉണ്ണി വാര്യർ, പ്രധാനാധ്യാപകൻ മുസമ്മിൽ ജിഫ്രി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.