കൂട്ടായി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കറും ബൈക്കും ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവമെന്ന് പറയപ്പെടുന്നു. പടിഞ്ഞാറെക്കര ഉല്ലാസ് നഗര്‍ സ്വദേശി ചേലക്കല്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ വാഹനങ്ങൾ. അയല്‍വാസിയായ ചേക്കാലിെൻറ പുരക്കല്‍ മുസ്തഫയുടെ വീട്ടുമുറ്റത്താണ് കത്തിയ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. മുഹമ്മദലിയുടെ ബൈക്ക് കൂടാതെ മറ്റ് മൂന്ന് പേരുടെ ബൈക്കും ഇയാളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നെങ്കിലും മുഹമ്മദലിയുടെ ബൈക്കും ട്രക്കറും മാത്രം കത്തിയത് ദുരൂഹത പടര്‍ത്തുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. പോലീസ് കേസെടുത്തു. photo: tir mw6, tir mw7 ............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.