കാളികാവ്: രാജ്യത്ത് ദേശസാല്‍കൃത ബാങ്കുകളില്‍ കോടികളുടെ വായ്പ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തില്‍ നിസ്സാര കാരണം പറഞ്ഞ് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടി പ്രതിഷാധാര്‍ഹമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ ഇത്തരം തട്ടിപ്പുകള്‍ സമഗ്രമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എ.പി. രാജന്‍ പുതിയ ജില്ല പ്രസിഡൻറായി ചുമതലയേറ്റു. പി.കെ. അബ്ുല്‍ അസീസ്, അറക്കല്‍ കൃഷ്ണന്‍, മോനുട്ടി, പി.പി. എബ്രഹാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.